സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി.) പ്രൊഫഷണൽ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) ഉപയോഗത്തെക്കുറിച്ച് ഏകദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. എ.ഐ ടൂളുകളായ ചാറ്റ് ജി.പി.റ്റി., ജെമ്നി, സൈസ്‌പേസ് എന്നിവയും എ.ഐ ടൂളുകൾ ഉപയോഗിച്ചുള്ള സ്മാർട്ട് റൈറ്റിംഗ് ടെക്‌നിക്കുകൾ, ഇമേജ്, ടെക്സ്റ്റ്, മ്യൂസിക്, ഓഡിയോ, പവർപോയിന്റ്, ഡിസൈൻ, ഗ്രാഫിക്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങിയവയിൽ ജനറേറ്റീവ് എ.ഐയുടെ സാധ്യതകളും ഗവേഷണത്തിന് സഹായകരമാകുന്ന ഗ്രാമർലി, ഹെമിങ്‌വേ, ക്വിൽബോട്ട്, ടേൺഇറ്റ്ഇൻ, മെൻഡേലി, സൊറ്റെറ്റോ, ഡാറ്റ അനാലിസിസ് ടൂളുകളെയും പരിശീലനത്തിൽ പരിചയപ്പെടുത്തും. ജൂൺ 28ന് തിരുവനന്തപുരത്ത് സി.എം.ഡി.യിൽ വച്ചാണ് പരിശീലനം.ജൂൺ 25 നു മുൻപായി 8714259111, 0471 2320101 നമ്പറുകളിലോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo