ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2025 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ  വിദ്യാർഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. www.hpwc.kerala.gov.in വഴി ജൂലൈ 10 നകം അപേക്ഷിക്കണം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണ് എങ്കിൽ SSLC ക്ക് ഹെഡ്മാസ്റ്റർ, പ്ലസ് ടു വിന് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എന്നിവ അപേക്ഷയിൽ അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in . 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2025

sitelisthead