സാമൂഹ്യനീതി വകുപ്പ്  ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കി വരുന്ന സ്‌കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർ ചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്ക് വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന യത്‌നം പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന കരുതൽ പദ്ധതി എന്നിവയുടെ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതാത് ജില്ലാസാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ www.sjd.kerala.gov.in ൽ ലഭ്യമാണ്.  വിവരങ്ങൾക്ക്: 0471-2306040 എന്ന നമ്പറിലോ ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസുകളിലോ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo