കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിൽ സോണൽ സെലക്ഷൻ ഏപ്രിൽ ഏഴു മുതൽ മെയ് രണ്ടുവരെ നടക്കും. ഏഴ്‌, എട്ട്‌ ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ്, ബിരുദം ഒന്നാം വർഷം തലങ്ങളിലേക്കും അണ്ടർ 14 വുമൺ ഫുട്ബോൾ അക്കാദമിയിലേക്കുമാണ് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നത്.

ഏപ്രിൽ ഏഴിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും എട്ടിന് കോളേജ് തലത്തിലേക്കും കണ്ണൂർ ധർമശാല കെഎപി ഗ്രൗണ്ടിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, തയ്ക്വോണ്ടോ, ഫെൻസിങ്, കബഡി ഇനങ്ങളിൽ സോണൽ സെലക്ഷൻ നടക്കും. ഏപ്രിൽ ഒമ്പതിന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14, കോളേജ് തലങ്ങളിലേക്ക് വയനാട് കൽപ്പറ്റയിലെ എം കെ ജിനചന്ദ്ര സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, വോളിബോൾ, ഫെൻസിങ്, ആർച്ചറി, കബഡി വിഭാഗങ്ങളിൽ സോണൽ സെലക്ഷൻ സംഘടിപ്പിക്കും.

ഒമ്പതിന് സ്കൂൾ, പ്ലസ് വൺ, കോളേജ് വിഭാഗങ്ങളിൽ ആലപ്പുഴയിൽ വച്ച് റോവിങ്, കനോയിങ് ആൻഡ്‌ കയാക്കിങ് ഇനങ്ങളിൽ സോണൽ സെലക്‌ഷൻ നടക്കും.

ഏപ്രിൽ 11 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 തലങ്ങളിലേക്കും 12 ന് കോളേജ് തലത്തിലേക്കും കോഴിക്കോട് തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, റസ്‌ലിങ്‌, നെറ്റ് ബോൾ, ഖോ-ഖോ, ബോക്സിങ്, സ്വിമ്മിങ് ഹാൻഡ് ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, ജൂഡോ, ആർച്ചറി ഇനങ്ങളിൽ സെലക്ഷൻ നടക്കും.

ഏപ്രിൽ 21 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും 22 ന് കോളേജ് തലത്തിലേക്കും തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ജൂഡോ, സോഫ്റ്റ് ബോൾ, സൈക്ലിങ്, സ്വിമ്മിങ്, കബഡി, ഖോ-ഖോ, വെയ്റ്റ് ലിഫ്റ്റിങ്, ആർച്ചറി, ഫെൻസിങ് ഇനങ്ങളിൽ തെരെഞ്ഞെടുപ്പ് നടക്കും.

23 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും 24 ന് കോളേജ് തലത്തിലേക്കും കോട്ടയം ചങ്ങനാശേരി എസ് ബി കോളേജിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, ജൂഡോ, റസ്‌ലിങ്‌, ആർച്ചറി, നെറ്റ് ബോൾ, സോഫ്റ്റ് ബോൾ, വെയിറ്റ് ലിഫ്റ്റിങ് ഇനങ്ങളിൽ സെലക്ഷൻ നടക്കും.

 26 ന് സ്കൂൾ, പ്ലസ് വൺ, അണ്ടർ 14 വിഭാഗങ്ങളിലേക്കും ഏപ്രിൽ 27 ന് കോളേജ് തലത്തിലേക്കും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ബോക്സിങ്, റസ്‌ലിങ്‌, നെറ്റ് ബോൾ, ഫെൻസിങ്, തയ്ക്വോണ്ടോ, സൈക്ലിങ്, ഹോക്കി, കബഡി, ഹാൻഡ് ബോൾ, സ്വിമ്മിങ്, ഖോ-ഖോ ഇനങ്ങളിൽ സെലക്ഷൻ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-03-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo