അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (SIET) ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായി  റീൽസ് മത്സരം സംഘടിപ്പിക്കുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയ്യാറാക്കുന്ന ആയിരം റീലുകൾ സമൂഹ മാധ്യമങ്ങളിൽ സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കും. സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും.  

സ്‌കൂൾ ശുചിത്വം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് റീലുകൾ തയ്യാറാക്കേണ്ടത്. കലോത്സവത്തിന്റെ വിവിധ വേദികൾക്ക് നദികളുടെ പേരുകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ നദികളെയും റീലിനു വിഷയമാക്കാം. സാമൂഹ്യ - സാംസ്‌കാരിക തനിമയുള്ള ഒരു മിനിട്ട് വരെ ദൈർഘ്യമുള്ള റീലുകളാണ് പരിഗണിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സ്‌കൂളുകൾക്ക് സമ്മാനങ്ങൾ നൽകും. മൽസരത്തിനുള്ള റീലുകൾ ഡിസംബർ 25 നു മുൻപായി keralaschoolkalolsavam@gmail.com ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് : 0471-2338541.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead