മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന 2022 ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  

അപേക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക്: : ഗോകുൽ ജി. നായർ- 9746969210, അനീഷ് കുമാർ. വൈ.പി- 7907052598, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com.  https://www.dcescholarship.kerala.gov.in/dce/he_notifn/pdf/GEN_19:02:2022:05:00:03pm_P1-18607-2021-DCE%20%202%20.pdf

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo