സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകർപ്പ് അതത് പോലീസ് സ്റ്റേഷനിലും അപേക്ഷയുടെ അസ്സലും അനുബന്ധരേഖകളും എസ്പിസി പദ്ധതിയുടെ ജില്ല ഓഫീസിലും    സമർപ്പിക്കണം. നേരത്തെ അപേക്ഷിച്ച സ്‌കൂളുകൾ വീണ്ടും അപേക്ഷിക്കണം. ഹൈസ്‌കൂൾ ഭാഗത്തിൽ കുറഞ്ഞത് 500 വിദ്യാർഥികളും പദ്ധതിയിൽ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസിൽ കുറഞ്ഞത് 100 വിദ്യാർത്ഥികളും ഉള്ള വിദ്യാലയങ്ങൾക്ക് അപേക്ഷിക്കാം.പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ് പി സി ഓഫീസ് സജ്ജീകരിക്കാനും കേഡറ്റുകൾക്ക് വസ്ത്രം മാറാനുമുള്ള മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും keralapolice.gov.in/page/notification ൽ ലഭിക്കും.നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്  spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.  അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5  വൈകിട്ട് 5 മണി. ഫോൺ: 04712432655.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo