വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പൊതുജനങ്ങൾക്ക് കെഎസ്ഇബിയെ അറിയിക്കാൻ  പ്രത്യേക വാട്‌സ് ആപ് ഏർപ്പെടുത്തി. കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 94 96 01 01 01 ൽ വാട്‌സാപ് സന്ദേശം നൽകാം. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും. പരാതികൾക്കും മറ്റ് അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo