പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ലഭിച്ചവർക്ക് ക്യാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി 2024-25 അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷം പാസ്സായ പരീക്ഷകൾക്കു മാത്രമേ 2024-25 വർഷം ധനസഹായം നൽകൂ. 

 പത്താം ക്ലാസ് അപേക്ഷകരിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി പരീക്ഷ പാസ്സായവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. വിവിധ വിഷയങ്ങളിൽ ബി ഗ്രേഡ് വരെ ലഭിക്കുന്നവർക്കും, മാർക്ക് ആണെങ്കിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്കും മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അർഹതയുള്ളൂ. അപേക്ഷകർ സംസ്ഥാനത്തിനകത്ത് പഠനം നടത്തിയവർ ആയിരിക്കണം. www.egrantz.kerala.gov.in മുഖേന ഒക്ടോബർ 15 നകം അപേക്ഷ സമർപ്പിച്ച് പകർപ്പ് ബന്ധപ്പെട്ട ബ്ലോക്ക് / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ഹാജരാക്കണം. ഫോൺ : 0471 2737100

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo