കൃഷി വകുപ്പിന്റെ മില്ലെറ്റ് കഫേ പദ്ധതിയിൽ പാചക മേഖലയിൽ പ്രവീണ്യമുള്ള യുവാക്കളിൽ നിന്നും ദേശീയതല പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളായ 30 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ഒരാഴ്ച നീളുന്ന പരിശീലനം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് (IIMR)ഹൈദരാബാദിലെ ന്യൂട്രി ഹബ്ബിൽ വച്ച് നടക്കും. താൽപ്പര്യമുള്ളവർക്ക് directorofmarketingagri@gmail.comൽ ബയോഡാറ്റയും,പ്രവർത്തിപരിചയവും സഹിതം അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 5. വിവരങ്ങൾക്ക്: 9895788163.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo