വയോസേവന മേഖലയില്‍ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കലാകായിക സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 'സംസ്ഥാന വയോസേവന അവാര്‍ഡ് 2024' ന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരമാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ വിഭാഗങ്ങളിലുള്ളവ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 12. കുടുതൽ വിവരങ്ങൾക്ക് swd.kerala.gov.in . ഫോൺ : 0471 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo