കുടുംബങ്ങളിൽ 50 ശതമാനമോ അതില്‍ കൂടുതലോ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ ഒറ്റയ്ക്ക് സംരക്ഷുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ മാതാവ്/പിതാവ്/അടുത്ത ബന്ധുവിന് സ്വയം തൊഴില്‍ കണ്ടെത്താന്‍ സാമ്പത്തിക സഹായം നല്‍കുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുള്ള കുടുംബമാണെങ്കില്‍ ഭിന്നശേഷി ശതമാനം 40 ആണെങ്കിലും പരിഗണിക്കും.

ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിയ്ക്ക് പോകാന്‍ സാധിക്കാത്തതും മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഭര്‍ത്താവ് നിലവിലുണ്ടെങ്കിലും ഭാര്യയ്ക്ക് അപേക്ഷിക്കാം. ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴില്‍ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. അടിയന്തിര സാഹചര്യത്തിലല്ലാതെ 80 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവരുടെ ചികിത്സ ആവശ്യങ്ങള്‍ക്കും അപേക്ഷ നല്‍കാം. സുനീതി പോര്‍ട്ടല്‍ www.suneethi.sjd.kerala  മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം.  വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍. 0471 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo