മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ട്രേറ്റിലേക്ക് തപാൽ മുഖാന്തിരമോ, ജൂലൈ 31 നകം നൽകണം. അപേക്ഷ ഫോമിന് : www.minoritywelfare.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo