ഒഡെപെക് സൗദി ആരോഗ്യമന്ത്രാലയത്തിനു  കീഴിലുള്ള വിവിധ ആശുപത്രികളിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി  എന്നിവയിലേതെങ്കിലും  യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം.  കുറഞ്ഞ ശമ്പളം SAR-4110 (ഇന്ത്യൻ രൂപ 90,000 - 1,00,000). തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. വിസ, താമസസൗകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയം  എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം 2024 ജുൺ മാസം 29 നകം GCC@odepc.in ൽ അപേക്ഷ അയയ്ക്കണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-06-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo