റീഹാബിലിറ്റേഷൻ സെന്ററുകളിലെ താമസക്കാരോ തെരുവിൽ അലഞ്ഞു നടക്കുന്നവരോ ആയ അന്യസംസ്ഥാനക്കാരെ സ്വദേശത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) നടപ്പിലാക്കുന്നതിന് അനുയോജ്യ സന്നദ്ധസംഘടനകളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ആഗസ്റ്റ് 16നകം ലഭ്യമാക്കണം.  അപേക്ഷയുടെ ഒരു പകർപ്പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ പുറം കവറിൽ “ആപ്ലിക്കേഷൻ ഫോർ പ്രത്യാശ പ്രോജക്ട്” എന്നു രേഖപ്പെടുത്തണം. പ്രോജക്ടിന്റെ വിശദാംശങ്ങൾ www.swd.kerala.gov.in ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo