പൊതുജനങ്ങൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ പങ്കാളികൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഓൺലൈൻ ഫയലിംഗ് സംവിധാനം ആരംഭിച്ചു. നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും പരാതികൾ പരിഹരിക്കുന്നതിനുള്ള നിയമനടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും മുന്നോട്ടുകൊണ്ടുപോകാൻ ഓൺലൈൻ ഫയലിംഗ് സംവിധാനം സഹായകമാകും. 

പുതിയ സംവിധാനത്തിലൂടെ കെ-റേറ ഓഫീസിൽ നേരിട്ട് എത്താതെ തന്നെ പൊതുജനങ്ങൾക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ്‌ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതി ഓൺലൈനായി പരിശോധിക്കാനും, പരാതികൾ കൂടുതൽ സുതാര്യമായും സമയബന്ധിതമായും പരിഗണിക്കാനും സാധിക്കും. https://reraonline.kerala.gov.in. വഴി ഓൺലൈൻ ഫയലിംഗ് നടത്താം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-07-22 11:17:45

ലേഖനം നമ്പർ: 2049

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo