തലസീമിയ മേജർ എന്ന രോഗം ബാധിച്ച രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ എം.സി.സിയിലൂടെ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഷൊർണൂർ നിയോജകമണ്ഡല നവകേരള സദസ്സ് വേദിയായ ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരളസദസ്സിൽ തലസീമിയ മേജർ എന്ന രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബം നിവേദനം സമർപ്പിച്ചിരുന്നു. അതിന് 40 ലക്ഷം രൂപ ചിലവ വരുന്ന ശസ്ത്രക്രീയ സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുകയും ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.