ഷൊര്‍ണൂര്‍ കുളപ്പുള്ളി പള്ളിയാലില്‍ ഓഡിറ്റോറിയം-പ്രഭാത സദസ്സ് മണ്ഡലത്തിന്റെ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിനുള്ള ചർച്ചാവേദിയായി. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭരണസംവിധാനം മുന്നോട്ട് പോകുന്നുണ്ടോ എന്ന് വിലയിരുതാനുള്ള വിപുലമായ സംവിധാനാനമാണ് നവകേരള സദസ്സിലൂടെ വിഭാവനം ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരം കേന്ദ്രീകരിച്ച് പാവക്കൂത്ത്, കണ്യാര്‍കളി, പൂതന്‍തിറ തുടങ്ങി നിരവധി കലാരൂപങ്ങളുണ്ടെന്നും ഇവയെ എല്ലാം ടൂറിസവുമായി ബന്ധിപ്പിച്ച് ഷൊര്‍ണൂരില്‍ കലാഗ്രാമം ആരംഭിക്കുക, കേരളത്തിലെ പത്മശ്രീ നേടിയ കലാകാരന്മാര്‍ക്ക് ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, തുടങ്ങിയ ആവശ്യങ്ങൾ കലാ രംഗത്തെ പ്രതിനിധികൾ ആവശ്യപ്പെടുകയും നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുകയും ചെയ്തു. പഠനത്തിനും തൊഴിലിനുമായി യുവാക്കള്‍ വിദേശത്തേക്ക് പോവുകയാണെന്നും അവരെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്ന രീതിയിലുള്ള തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാക്കണമെന്നും വിലകയറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുണ്ടായിരുന്നു. ചെറുപ്പക്കാര്‍ പഠനത്തിനും തൊഴിലുമായി വിദേശത്തേക്കേക്ക് പോകുന്ന പ്രശ്‌നം എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പൊതുവായ പ്രശ്‌നമാണെന്നും പുതിയകാലത്തിന് ചേര്‍ന്ന കോഴ്‌സുകള്‍ ആരംഭിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കിയും മാത്രമേ ഇത് നിയന്ത്രിക്കാനാവൂ എന്നും മുഖ്യമത്രി അഭിപ്രായപ്പെട്ടു . ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍വകലാശാലകളും കോളേജുകളും മികവിന്റെ കേന്ദ്രങ്ങളാവുമ്പോള്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യം വരെ കേരളത്തിലുണ്ടാവും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അടിസ്ഥാന യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും പട്ടാമ്പി മേഖലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ നടപടി സ്വീകരിക്കുക ., പാലക്കാട് മെഡിക്കല്‍ കോളെജ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ ജില്ലാ ആശുപത്രിയിലാണ് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി വരുന്നവരെ ജില്ലാ ആശുപത്രിയില്‍നിന്നും തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കാണ് റഫര്‍ ചെയ്യുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി കാന്‍സര്‍ രോഗികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് സംബന്ധിച്ച് തീരുമാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ആരോഗ്യ രംഗത്തെ പ്രതിനിധികൾ ഉന്നയിക്കുകയും വിഷയങ്ങൾ പരിഗണയിലാണെന്നു മുഖ്യ മാതൃയി അറിയിക്കുകയും ചെയ്തു. ആയുര്‍വേദ മേഖലയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പാഠ്യപദ്ധതിയില്‍ കുട്ടികളില്‍ ആയുര്‍വേദ താല്‍പര്യം ഉണര്‍ത്തുന്ന ഉള്ളടക്കം വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
പട്ടാമ്പി ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ റെയില്‍പാത മുറിച്ച് കടന്നു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിപ്പാത,bപാലക്കാട് കുട്ടികള്‍ക്ക് സയന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി, ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം,
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ സജ്ജമാക്കണമെന്നും ഐ.സി.പി നമ്പൂതിരിയുടെ പേരില്‍ ജില്ലയില്‍ സാംസ്‌കാരിക കേന്ദ്രം, നിള തീരത്ത് സൗന്ദര്യവല്‍ക്കരണം നടത്തി പാര്‍ക്ക്,. വനിതകള്‍ക്ക് ഷൊര്‍ണൂരില്‍ ഷീ-ലോഡ്ജ് സംവിധാനം, ജില്ലയിലെ വിവിധ സ്‌കൂള്‍, കോളെജുകളിലെ സയന്‍സ് ഉപകരണങ്ങളുടെ പരിപാലനത്തിന് സെന്‍ട്രലൈസ്ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി ,പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാർ പട്ടാമ്പിയില്‍ ബ്ലഡ് ബാങ്ക് സൗകര്യം , എല്ലാ ജില്ലകളിലും അംഗപരിമിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് എത്താന്‍ കഴിയുന്ന ബാരിയര്‍ ഫ്രീ അന്തരീക്ഷം ,തൊഴില്‍ പരിശീലത്തിന് പ്രാധാന്യം നല്‍കി വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍ , വരുമാനപരിധിയില്ലാതെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും ബി.പി.എല്‍ റേഷന്‍ കാര്‍ഡ് , ആശ്വാസകിരണം പദ്ധതി എല്ലാവർക്കും , കാലതാമസമില്ലാതെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും യോഗത്തിൽ ഉയർന്നു വന്ന ആവശ്യങ്ങളയിരുന്നു. നോര്‍ക്കാ ലീഗല്‍ കണ്‍സള്‍ട്ടന്റ് വിദേശ രാജ്യങ്ങളില്‍ ഉണ്ടെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തി വക്കീല്‍ സൗകര്യം ഉറപ്പാക്കണമെന്നും പ്രവാസകാര്യവുമായി ബന്ധപ്പെട്ട ചർച്ചയിൽ ആവശ്യമുയർന്നു.
വന്യജീവി ശല്യം ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം, വാദ്യകലാകാരന്മാര്‍ ജാതീയമായ അധിക്ഷേപം നേരിടുന്നത് ഇല്ലാതാക്കുന്നതിന് നടപടികള്‍ , കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ പഞ്ചവാദ്യം, തിമില അധ്യാപകരുടെ അഭാവം പരിഹരിക്കണം, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയില്‍ സംവരണം വേണം, ഭിന്നശേഷിക്കാര്‍ വരുമാനമാര്‍ഗമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായം വേണം, ശോചനീയാവസ്ഥയിലായ തൃത്താല ഹൈസ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉന്നയിച്ചു.
രാവിലെ ഒമ്പതിന് ആരംഭിച്ച പ്രഭാത യോഗത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പാവക്കൂത്ത് കലാകാരന്‍ പത്മശ്രീ രാമചന്ദ്ര പുലവര്‍, റവ. ഷിനു എബ്രഹാം, കേരള മുസ്ലീം ജമാഅത്ത് പ്രതിനിധി സിദ്ദിഖ് സഖാഫി, ഡോ. ഹിമ, ആര്‍ക്കിടെക്റ്റ് പി. മാനസി, ഡോ. രവീന്ദ്രന്‍ .വാസുണ്ണി പട്ടഴി, ട്രാന്‍സ്ജെന്‍ഡര്‍ അനീറ കബീര്‍, എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിന്‍, കെ. പ്രേംകുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.