നാടിന്റെ വികസനത്തിനായി ജനങ്ങളിലേക്ക് നേരിട്ട് എത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക, നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നവകേരളസദസ്സ് നടത്തുന്നത്. കേരളം തനതായ രീതിയില്‍ മികച്ച വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ആഭ്യന്തര വളര്‍ച്ച നിരക്ക് 17.6 ശതമാനത്തില്‍ നിന്ന് 90.6 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. തനത് വരുമാനം 26 ശതമാനത്തില്‍ നിന്നും 67 ശതമാനമായി വര്‍ദ്ധിച്ചു. മൊത്തം ആഭ്യന്തര ഉത്പാദന പുരോഗതിയുടെ കണക്കിലും വര്‍ദ്ധന നേടാന്‍ സംസ്ഥാനത്തിനായി. പ്രതിശീര്‍ഷക വരുമാനത്തിലും വലിയ രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു . ആഭ്യന്തര ഉല്‍പാദനത്തിലും വലിയ രീതിയിലുള്ള വര്‍ദ്ധന ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23000 കോടി രൂപ നികുതി വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടായി.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.