ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി സമഗ്രമായ വിശകലനങ്ങൾ , ചർച്ചകൾ , നിർദ്ദേശങ്ങൾ . വികസന സാധ്യതകൾ തുടങ്ങി ജില്ലയുടെ നാനാമുഖമായ വളർച്ചക്ക് അനിവാര്യമായ ഘടകങ്ങൾ ചർച്ച ചെയ്തു ആലപ്പുഴ പ്രഭാത സദസ്സ്.
പ്രധാന നിർദ്ദേശങ്ങൾ
കർഷകത്തൊഴിലാളികളും കയർ, മത്സ്യ തൊഴിലാളികളും കൃഷിക്കാരും തിങ്ങിപ്പാർക്കിന്ന മേഖലയെന്ന നിലയിൽ ആലപ്പുഴയിലെ വ്യവസായ മേഖലയെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണം
നെൽകൃഷി ചെയ്യുന്ന കർഷകർക്കും തൊഴിലാളികൾക്കും വേതനം കൃത്തായമായി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം വികസിപ്പിക്കുക
മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുക
സ്ത്രീകൾക്ക് കയർ മേഖലയിലും മറ്റ് തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ അവസരം നൽകുക
പുതുതായി വിഭാവനം ചെയ്യുന്ന തീരദേശ റോഡിൻറെ വികസനത്തിന്റെ ഭാഗമായി കൂടുതൽ വീടുകൾ പുറത്താക്കപ്പെടുന്ന സാഹചര്യം പരിശോധിക്കുക
തീരത്തിനടുത്ത് സി.ആർ. ഇസഡ് സോൺ പരിധിയിൽ വരുന്ന ഭവന നിർമ്മാണം സാധ്യമാകാത്ത സാഹചര്യവും പരിശോധിക്കുക
ചെല്ലാനം പദ്ധതി നടപ്പിലാക്കുക
ആറാട്ടുപുഴ കടൽ ഭിത്തി നിർമ്മാണം, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സി.ആർ. സോൺ തുടങ്ങിയവ വിഷയങ്ങൾ പരിഗണിക്കുക
വഖഫ് ബോർഡ് ബില്ല് പ്രാബല്യത്തിൽ വരുത്തുക
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക
തീരദേശ മേഖലയിൽ മത്സ്യത്തിന്റെ വിപണനവുമായി ബന്ധപ്പെട്ട് കൃത്യമായ സപ്ലൈ, ലോജിസ്റ്റിക്‌സ്, വാലുവേഷൻ തുടങ്ങിയ കാര്യങ്ങളിൽ കൂടി ഇടപെടലുകൾ നടത്തണം
തീരദേശ സംരക്ഷണത്തിനായി പ്രൊപ്പോസ് ചെയ്ത എ.ആർ.സി.എഫ്. പ്രോജക്ട് അംഗീകരിക്കുക
അരൂരിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണി പൂർത്തീകരണം, പീലിങ് ഷെഡുകൾക്ക് ലൈസൻസ് നൽകുന്ന വിഷയങ്ങൾ പരിഗണിക്കണം .
ചെമ്മീൻ കൃഷി നടത്തുന്ന ചാലുകൾ ഫ്‌ലോറ്റിംഗ് മാർക്കറ്റ്, ഫ്‌ലോറ്റിംഗ് റെസ്റ്റോറന്റ് പോലെയാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റണം
കേരളത്തിൽ ഒറ്റപെട്ടു പോകുന്ന ജനത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതാണ്. ഇക്കാരണത്താൽ ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവർ കൂടുതലാണ്. യു കെ, ജപ്പാൻ പോലുള്ള വിദേശ രാജ്യങ്ങളിൽ അതിനായി മന്ത്രിമാരും ലോ
ൺലിനെസ് മിനിസ്ട്രി സംവിധാനങ്ങളുമുണ്ട്. ഈ സംവിധാനം കേരളത്തിൽ ആരംഭിക്കുക
ചെറുകിട വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
വ്യവസായ മേഖലയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്ക് ക്ഷാമം നേരിടുന്ന സാഹചര്യം ഒഴിവാക്കുക
വ്യവസായ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് പരിശീലനം നൽകുന്നതിനായി ജില്ല തലത്തിൽ ട്രെയിനിങ് സെന്റർ ആരംഭിക്കുക
ജലഗതാഗത സൗകര്യം കൂടുതൽ വർധിപ്പിച്ചു കൊണ്ട് ടൂറിസവുമായി ബന്ധപ്പെടുത്തി വ്യവസായിക വികസന പദ്ധതി നടപ്പിലാക്കുക
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കുതിച്ചു ചട്ടത്തിനായി ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ക്ലസ്റ്റർ മാനേജ്‌മെന്റ് സിസ്റ്റം പുനരാരംഭിക്കുക
സ്‌പെഷ്യൽ സ്‌കൂളുകളിലെ കുട്ടികളെ പൊതു സംസാകാരിക മത്സര പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനായി വാഹനസൗകര്യം അനുവദിക്കുക
ആറ് മണി കഴിഞ്ഞാൽ ജില്ലയിൽനെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൗസ് ബോട്ടിൽ സോളാർ ലൈറ്റുകളിട്ട് റൂട്ട് ഉണ്ടാക്കി രാത്രി 10 മണിവരെ ഹൗസ് ബോട്ട് സവാരിക്ക് സൗകര്യം ഉണ്ടാക്കുക
കേരളത്തിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ആലപ്പുഴയെ ആയുർവേദ ഹബ് ആക്കി മാറ്റുക . നൂറനാട് ലെപ്രസി സാനിറ്ററിയത്തിൽ ആയുർവേദ മാനസിക ആരോഗ്യ കേന്ദ്രം ആരംഭിക്കുക
വിദേശ രാജ്യങ്ങളിലെ പോലെ ടെക്‌നോളജികൾ ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികൾ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് കയർ മേഖലയിലെ 50 തൊഴിലാളികൾക്ക് പരിശീലനം നൽകി. ഇവർക്ക് 600 രൂപ സ്‌റ്റൈൻഡും നൽകിയിരുന്നു. കെട്ടിക്കിടന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞു. കയർ ഫെഡിന്റെ 22 ഗോഡൗണുകളിൽ 11 ഗോഡൗണുകളിലെ ഉത്പന്നങ്ങൾ വിറ്റഴിച്ചു. ചകിരിയുടെയും കയറിന്റെയും ഗുണമേന്മ വർധിപ്പിക്കാനുതകുന്ന പദ്ധതിയും നടപ്പാക്കി വരികയാണ്.
ഇതിനായി തൊഴിലാളികളുമായി ചർച്ച നടത്താനും മാറ്റങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾക്ക് കയർ മേഖലയിലും എല്ലാ തൊഴിൽ മേഖലകളിലും എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാൻ കഴിയണമെന്നാണ് സർക്കാർ നിലപാട്. കയർ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. ആലപ്പുഴയിലെ കയർ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായുള്ള സമഗ്ര ഇടപെടൽ നടത്തും .
ഉത്പന്ന വൈവിധ്യവത്കരണമാണ് കയർ മേഖലയ്ക്കാവശ്യം. ഇതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായെല്ലാം ചർച്ച നടത്തി ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച കയർ വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തുടങ്ങി .തീരദേശ ഹൈവേ നാടിന്റെ വലിയൊരു മാറ്റത്തിനാണ് വഴിയൊരുക്കുന്നത് .എന്നാൽ ഇത്തരം ചില വികസന പദ്ധതികൾ വരുമ്പോൾ ഇത്തരം പദ്ധതികൾ പ്രദേശത്തെ ജനജീവിതത്തെ പലരീതിയിൽ ബാധിക്കാറുണ്ട്. ഇതിനാൽ ഭൂമി ഏറ്റെടുക്കുനത്തിനു ഏറ്റവും നല്ല നഷ്ടപരിഹാര പാക്കേജാണ് സർക്കാർ നൽകുന്നത്.
സി.ആർ.ഇസഡിന്റെ കാര്യത്തിൽ വലിയ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. ജെ.ബി.കോശി കമ്മിഷൻ നിയോഗിച്ച് റിപ്പോർട്ട് വാങ്ങി. റിപ്പോർട്ട് പ്രകാരമുള്ള കാര്യങ്ങൾ സ്വീകരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചെല്ലാനത്ത് നല്ല നിലയിലുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്. കൂടുതൽ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തും. ജില്ലയിലെ ചെത്തി, അർത്തുങ്കൽ ഹാർബർ പണികൾ പുരോഗമിക്കുന്നുണ്ട്. തോട്ടപ്പള്ളി ഹാർബർ നവീകരണത്തിന് ഭരണാനുമതി ആയിട്ടുണ്ട്. വിശദമായ ഡി.പി.ആർ. തയ്യാറാക്കുന്ന നടപടിയാണ് സ്വീകരിച്ചു വരുകയാണ്. കാർഷിക മേഖലയിൽ കൃത്യമായി ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത് .
ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആധുനിക കാർഷിക രീതികൾ സ്വീകരിക്കണമെന്നതാണ് സർക്കാർ നയം. എന്നാൽ, വികസന കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് കാർഷിക രംഗത്ത് ചില പ്രശ്‌നങ്ങൾ സർക്കാർ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരത്തിനായി സുപ്രീംകോടതിയെ സർക്കാർ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴര വർഷമായി 1,07,500 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. ഇതിൽ നല്ലൊരു ശതമാനം തുകയും സംസ്ഥാനം ചെലവിട്ടു കഴിഞ്ഞതാണ്. നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ പണം നൽകി കഴിഞ്ഞതാണ്. ഇതിൽ 700 കോടിയോളം രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുണ്ട്.
വിലപ്പെട്ട നിർദേശങ്ങളാണ് പ്രഭാതയോഗം ഉന്നയിച്ചത് . നിർദ്ദേശങ്ങളും വിലയിരുത്തലുകളും വെല്ലുവിളികളും സമഗ്രമായി വിലയിരുത്തി ജില്ലക്ക് ആവശ്യമായ വികസന പ്രവർത്തങ്ങൾ നടത്തും
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.