navakeralam
navakeralam 2
63rd Kerala School Kalolsavam
Navakeralam

നവകേരള സദസ്സ്

Languages
  • സ്റ്റാറ്റിസ്റ്റിക്‌സ്
  • ഹോം
  • അറിയിപ്പുകൾ
  • ഫോട്ടോ ഗാലറി

വയനാടിന്റെ സമ​ഗ്രവികസനത്തിന് ആശയങ്ങളുമായി നവകേരള സദസ്

വയനാട് തുരങ്കപാത നടപടികള്‍ വേഗത്തിലാണെന്നും സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയ്യാറാക്കലും നടക്കുന്നുണ്ടെന്ന് നവകേരള സദസിനോടനുബന്ധിച്ച് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച പ്രഭാതയോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കൊങ്കണ്‍ റെയില്‍വേ ടീമിനെയാണ് ഇതിന്റെ സാങ്കേതിക പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. കര്‍ണ്ണാടകയുമായി ബന്ധപ്പെട്ട യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സര്‍ക്കാരുമായി തുടര്‍ചര്‍ച്ചയ്ക്ക് ശ്രമിക്കും.  ജില്ലാതലത്തിലും അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം വന്‍തോതില്‍ കൃഷി നാശത്തിന് വഴിയൊരുക്കുന്നുണ്ട്. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ഇതിനായി പരിഹാര പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 3 കോടി 88 ലക്ഷം രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം കാത്ത് ലാബ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. അര്‍ബുദ രോഗ വിഭാഗത്തില്‍ പ്രാധാന്യ നല്‍കിയുള്ള ചികിത്സ ലഭ്യമാക്കും. സിക്കിള്‍ സെല്‍ അനീമിയ യൂണിറ്റ് നല്ല രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ ഹോര്‍മോണ്‍ യൂണിറ്റും ജില്ലയില്‍ സ്ഥാപിക്കും. മരിയനാട് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും. കാപ്പികര്‍ഷകരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കും. കാപ്പി കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പദ്ധതികളും യാഥാര്‍ത്ഥ്യമാക്കും. കോഫി പാര്‍ക്കിന്റെ ശിലാസ്ഥാപനം ജനവരിയില്‍ നടക്കും. ഹബ്ബ് ആന്‍ഡ് സ്‌കോപ്പ് പദ്ധതികൂടി നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. വയനാട്ടിലേക്കുള്ള റോപ്പ് വേ സൗകര്യം പരിശോധിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്‍കും. ജില്ലയില്‍ ശോച്യാവസ്ഥയുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ റോഡുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ അഭിവൃദ്ധിയും പുരോഗതിയുമുണ്ടാക്കും. പുതിയ സ്ഥാപനങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമാകും. പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയുന്ന നാടാണ് വയനാട്. അതിനായി പുതിയ സ്ഥാപനങ്ങളും അനിവാര്യമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ബത്തേരി ബിഷപ്പ് ഡോ.ഗീവര്‍ഗ്ഗീസ് ബര്‍ണ്ണബാസ് മെത്രാപ്പൊലീത്ത, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍ര് പ്രശാന്ത് രാജേഷ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷറഫുദ്ദീന്‍ അഞ്ചാംപീടിക, ഗോത്ര വര്‍ഗ്ഗ പ്രതിനിധി എ.എം.പ്രസാദ് , ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍ര് ജോണി പാറ്റാനി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് പി.വി.ബാലകൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്തംഗ രുഗ്മിണി സുബ്രഹ്മണ്യം. വ്യവസായി ബോബി ചെമ്മണ്ണൂര്‍, ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ.എ.ഗോഗുല്‍ദേവ്, എ.ഐ.വിദഗ്ദന്‍ സൂരജ്.  സ്ത്രീശാക്തീകരണ  അവാര്‍ഡ് ജേതാവ് സി.ഡി.സരസ്വതി, മതപണ്ഡിതന്‍ ഇബ്രാഹിം ഫൈസി പേരാല്‍, ലോക ബ്ലൈന്‍ഡ് ടെന്നീസ് താരം നിബിന്‍ മാത്യു തുടങ്ങിയർ ക്ഷണിതാക്കളുടെ പ്രതിനിധികള്‍ക്കിടയില്‍ നിന്നും സംസാരിച്ചു.


സ്പെഷ്യൽ സ്റ്റോറീസ്

  • പ്രതീക്ഷയുണർത്തി മലപ്പുറം ജില്ല നവകേരള സദസ്സിൽ ജനലക്ഷങ്ങൾ
  • നവകേരള സദസ്സ് : പാലക്കാടിന്റെ വികസന സാധ്യതകൾ തൊട്ടറിഞ്ഞ്  നവകേരളസദസ്സ് 
  • ഇരട്ട തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി നവകേരള സദസ്സ് 
  • നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി  മലപ്പുറം നവകേരള സദസ്സ്
  • നവകേരള സദസ് :പരിമിതികളെ അതിജീവിച്ചു മുന്നോട്ട് കേരളം
  • രണ്ടര വയസ്സുകാരന് കരുതലായ് നവ കേരള സദസ്സ്
  • കൊച്ചി വാട്ടർ  മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും 
  • നാടിന്റെ വികസനത്തിനായി ജനങ്ങളിലേക്ക് നേരിട്ടെത്തി സർക്കാർ
  • സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം-മുഖ്യമന്ത്രി പിണറായി വിജയന്‍
  • പത്തനംതിട്ടയുടെ നവഭാവിയിലൂന്നി പ്രഭാതയോഗം
  • ഭരണമികവിന്റെ അടയാളപ്പെടുത്തലായി കൊട്ടാരക്കര പ്രഭാത സദസ്  
  • സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങളുമായി ആലപ്പുഴ പ്രഭാത സദസ്സ്
  • പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം : മുഖ്യമന്ത്രി
  • നവകേരളസൃഷ്ടിക്ക് നൂതന ആശയങ്ങൾ പങ്കുവെച്ച് പ്രഭാത സദസ്സ്
നവകേരള സദസ്സ്

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.