കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി മാറുന്നതാണ് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത. ഇതിനൊപ്പം തുരങ്കപാതയുടെ ചെറുമാതൃകയും ഇവിടെ ഒരുക്കിയിരുന്നു.
നവകേരള സദസ്സിനെത്തിയവർക്കെല്ലാം ഇരട്ട തുരങ്ക പാതയുടെ മാതൃക വേറിട്ട അനുഭവമായി ഇവ മാറി. രണ്ട് തുരങ്കങ്ങൾ, റോഡുകൾ എന്നിവ മലയോരത്തിന്റെ ഹരിതഭംഗിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ നിലവിൽ കൊങ്കൺ റെയിൽവേയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നവകേരള സദസ്സിന്റെ വേദികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചു. ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.