ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചര്‍ച്ച ചെയ്ത് പത്തനംതിട്ട ജില്ലയിലെ നവകേരളസദസ്സ് പ്രഭാതയോഗം. പത്തനംതിട്ട ജില്ലയുടെ വികസനത്തെക്കുറിച്ചും നവകേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കുക.
എം.സി റോഡിലെ പന്തളം വലിയ പാലത്തില്‍ നടപ്പാത ഇല്ലാത്തത് ശബരിമല സീസണിലടക്കം വലിയ ബുദ്ധിമുണ്ടാക്കുന്നതിനാൽ നടപ്പാത നിർമിക്കുക
ശബരിമല സീസണില്‍ മാത്രം തുറക്കുന്ന കുളനടയിലെ ഡി.ടി.പി.സിയുടെ വഴിയോരവിനോദസഞ്ചാരകേന്ദ്രം വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുക
തമിഴ്നാട്ടില്‍ നിന്നു തെങ്കാശി വഴി ശബരിമലയിലേക്ക് എത്തുന്നതിന് നിലവിലുള്ള 164 കിലോമീറ്റര്‍ ദൂരം 55 കിലോമീറ്ററായി ചുരുങ്ങുന്ന പുതിയ പാത നിർമിക്കുക
പത്തനംതിട്ടയെ ബിസിനിസ് ഹബ് ആക്കി മാറ്റുക
ശബരിമലയില്‍ പുതിയ വിമാനത്താവളം വരുന്നതു പരിഗണിച്ച് റാന്നിയില്‍ പുതിയ പാലം നിർമിക്കുക
പെരുമ്പട്ടി പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യൂവകുപ്പും, വനം വകുപ്പും സംയതുക്തമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുക
ജില്ലയിലെ ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്കു വേണ്ടി തീര്‍ഥാടന, ആരോഗ്യ ടൂറിസം രംഗത്തു ആവശ്യമായ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുക
ഗുണനിലവാരമുള്ള കോളജ് വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ ജില്ലയില്‍ സ്ഥാപിച്ച് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികള്‍ പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തുക
പ്രവാസികൾ കൂടുതലുള്ള ജില്ല എന്ന നിലയിൽ, ഒറ്റപ്പെട്ടു പോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക-മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക
ശ്രീനാരായണ സര്‍വകലാശാലയില്‍ നൂതന തൊഴിലധിഷ്ഠിധ കോഴ്സുകള്‍ ആരംഭിച്ച് പത്തനംതിട്ടയില്‍ സര്‍വകലാശാലയുടെ സെന്റര്‍ ആരംഭിക്കുക കൂടാതെ സ്ഥാപനങ്ങള്‍ക്കു പട്ടയം ലഭിക്കാനുള്ള നടപടി വേഗത്തിലാക്കുക
പത്തനംതിട്ട കേന്ദ്രമാക്കി സ്പിരിച്വല്‍ ടൂറിസം പരിഗണിക്കുക
പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുന്നതിനാൽ അതു പുന: സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക
സിമെന്റ് ഉല്പാദന കമ്പനികളിലേക്കുള്ള ലെഗസി വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് കാലതാമസം നേരിടുന്നതിനാൽ ഇതിനു പരിഹാരമുണ്ടാക്കി സംസ്ഥാനത്തെ മാലന്യനീക്കത്തെ ഫലപ്രദമായി സഹായിക്കുക
സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായ നയം ഏറെ സ്വീകാര്യമാണെങ്കിലും എന്നാല്‍ ജി.എസ്.ടി. സമര്‍പ്പിക്കാന്‍ അഞ്ചോളം ലൈന്‍സുകള്‍ എടുക്കേണ്ടിവരുന്നത് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ലൈസന്‍സുകള്‍ ഏകീകരിക്കുക
വ്യാപാര വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുക
450 ചതുരശ്രഅടിയില്‍ താഴെയുള്ള വീടുകള്‍ക്ക് എന്‍.ഒ.സി. ലഭിക്കുന്നതിന് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക
തെരുവുവിളക്കുകള്‍ പ്രവർത്തനനിരതമാക്കി രാത്രിയാത്രക്കാര്‍ക്കു ഉപയോഗലഭ്യമാക്കുക
കംഫര്‍ട്ട് സ്റ്റേഷനുകളുടെ അഭാവം യാത്രക്കാരായ സ്ത്രീകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. പ്രധാനറോഡുകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ടു കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിച്ച് അതിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുക
കോഴിവളര്‍ത്തല്‍ രംഗത്തെ ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കുക
കോളജുകള്‍ക്ക് കൂടുതൽ സ്കോളര്‍ഷിപ്പും പ്രോജക്ടുകളും ലഭ്യമാക്കി എയ്ഡഡ് മേഖലയില്‍ കോളജുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളും നൂതനസംരംഭങ്ങളും തുടങ്ങുന്നതിന് സര്‍ക്കാര്‍ സഹായം നൽകുക
പെന്തകോസ്ത് വിഭാഗക്കാര്‍ അപേക്ഷകളില്‍ മറ്റു മതവിഭാഗങ്ങള്‍ എന്ന് രേഖപ്പെടുത്തുന്നതിന് പകരം ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്നു രേഖപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുക
നദികൾ സംരക്ഷിക്കുന്നതിന് പൊതു അവബോധം സൃഷ്ടിക്കുക
പത്തനംതിട്ട ജില്ലയെ എക്കോ ഫ്രണ്ട്ലി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുക
രാജ്യാന്തരതലത്തില്‍ തന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഗവിയെ പ്ലാസ്റ്റിക് മുകതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
പ്രതിനിധികൾ ഉന്നയിച്ച മാലിന്യ പ്രശ്നം, ശബരിമല വിമാനത്താവളം , നദികൾ സംരക്ഷിക്കുന്നതിന് പൊതു അവബോധം സൃഷ്ടിക്കുക , അടിസ്ഥാന സൗകര്യ വികസനം , വിദ്യാഭ്യാസ , വ്യവസായ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളും സർക്കാർ വിശകലനം ചെയ്തു . ഇവയിൽ പലതും പരിഹരിക്കുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ പുരോഗമിക്കുകയുമാണ്. ജില്ലയിലെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള നയരൂപീകരണത്തിനും വികസന പദ്ധതികൾക്കും ജില്ലയിലെ പ്രതിനിധികൾ മുൻപോട്ട് വെച്ച ആശയങ്ങളും നിർദ്ദേശങ്ങളും സഹായകമാവും
എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. കെ.യു ജനീഷ് കുമാർ, ടി.എം. തോമസ് ഐസക്, ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, മുസ്ലിം ജമാഅത്ത് പത്തനംതിട്ട ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ അൽഖാസ്നി, ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ടി.പി ഹരിദാസൻ നായർ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യാക്കോബായ സഭ പ്രതിനിധി റവ.ഫാദർ എബി സ്റ്റീഫൻ, സ്പെഷ്യൽ ടീച്ചർ സംഘടന അവാർഡ് ജേതാവ് പ്രിയ പി. നായർ, സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ, കാർട്ടൂണിസ്റ്റ് ജിതേഷ് തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ടവർ പ്രഭാതയോഗത്തിൽ പങ്കെടുത്തു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.