ആറ്റിങ്ങൽ മണ്ഡലം
പ്രഭാത സദസ്സ്
സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു. നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ പ്രഭാത യോഗങ്ങളിൽ ഉയരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടത്തേണ്ട ഇടപെടലുകളെക്കുറിച്ചുമുള്ള ആശയങ്ങൾ ഉന്നയിച്ചു . ഇത്തരം ആശയങ്ങൾ നവകേരളസൃഷ്ടിക്കായുള്ള നയരൂപീകരണത്തിനും വികസന ക്ഷേമ പദ്ധതികളുടെ ആവിഷ്കരണത്തിനും ഉതകുമെന്നതിൽ സംശയമില്ല
പ്രഭാത സദസിൽ ഉയർന്ന നിർദേശങ്ങൾ
തൊഴിൽ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിൽ മിഷൻ രൂപീകരിക്കുക
ഡയാലിസിസ് രോഗികൾക്ക് ആശ്വാസ് പദ്ധതി പ്രകാരം അഞ്ചു ഡയാലിസിസ് സൗജന്യമായി നൽകിവരികയാണ്. ഇത് എട്ടു മുതൽ 10 വരെയാക്കുന്നത് പരിഗണിക്കുക.
കെ.എസ്.ഇ.ബി മുഖേന നടത്തുന്ന സൗര പദ്ധതി ഈ വർഷം അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പദ്ധതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക. സംസ്ഥാനത്ത് പദ്ധതിയുടെ ഗ്രിഡുകൾ അപ്‌ഗ്രേഡ് ചെയ്യുക
ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയൂർവേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക
സംസ്ഥാനത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലയിലും മെഡിക്കൽ കോളജ് ആശുപത്രികളിലുമുള്ള സാധ്യതകൾ മുൻനിർത്തി കൂടുതൽ പാരാമെഡിക്കൽ പഠന സൗകര്യം ഉണ്ടാക്കുക.
സിനിമ മേഖലയിൽ നിലനിൽക്കുന്ന നികുതികൾ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്ക് അതതു സംസ്ഥാനങ്ങളിൽ വിനോദ നികുതി ഇളവ് ഏർപ്പെടുത്തുക
ആയൂർവേദ മേഖലയിൽ നടത്തുന്ന മികച്ച ഇടപെടലുകൾക്ക് സമാനമായി യോഗയുടെ പ്രചാരണത്തിനായി സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തുക
സംസ്ഥാനത്ത് പാരാമെഡിക്കൽ മേഖലയിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുക
ചെറുകിട വ്യാപാരി ക്ഷേമനിധി പെൻഷനും മരണാനന്തര സഹായവും വർധിപ്പിക്കുക
ഉത്സവ അവസരങ്ങളിൽ സഹകരണ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന മേളകളും ചന്തകളും പലപ്പോഴും ചെറുകിട വ്യാപാരികൾക്കു തിരിച്ചടിയാകുന്ന സാഹചര്യം പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുക
സമൂഹത്തിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുക
സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കുക
നെടുമങ്ങാട് മണ്ഡലത്തിലെ നാലുവരി പാത നിർമാണം വേഗത്തിലാകുതുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
തദ്ദേശ ഫണ്ട് പുനരാരംഭിക്കുക
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്കു പ്രധാന കാരണം അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ്. അതിനാൽ അശാസ്ത്രീയത പരിഹരിച്ച് തുറമുഖം അപകടരഹിതമാക്കാനുള്ള ഇടപെടലുകൾ നടത്തുക
വന്യമൃഗശല്യമാണ് ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
സംസ്ഥാനത്ത് സമ്പൂർണ ബിരുദ സംസ്ഥാനമാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ ആവിഷ്‌കരിക്കുക
പ്രൈമറി തലം മുതൽ വിദ്യാർഥികൾക്കു തൊഴിൽ പരിശീലനം നൽകുന്ന പഠന രീതി ആവിഷ്കരിക്കുക
വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, ഫിഷറീസ് ഗ്രാന്റ്, ഇ- ഗ്രാന്റ് തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
സ്റ്റാർട്ടപ്പ് മേഖലയിൽ തുടർന്നും സർക്കാരിന്റെ മികച്ച ഇടപെടലുകൾ ഉണ്ടാക്കുക
സർക്കാരിന്റെ നിയന്ത്രണത്തിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിച്ച് കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കുക
നവകേരള സൃഷ്ടിക്ക് ഉതകുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുകയും നിലവിലുള്ള വികസന നേട്ടങ്ങളെ വിലയിരുത്തുകയും ചെയ്ത വലിയ വേദിയായിരുന്നു നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രഭാത സദസ്സ്. മേല്പറഞ്ഞ നിർദ്ദേശങ്ങൾക്കനുസൃതമായി ഇതുമായി ബന്ധപ്പെട്ടു ഇപ്പോൾ നിലവിലുള്ള സംവിധാനത്തെപ്പറ്റി സർക്കാർ വിശദീകരണം നൽകി . നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശകൾ ഗൗരവമായാണു സർക്കാർ കാണുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകൾ പരിശോധിക്കേണ്ട കാര്യങ്ങളിൽ ആവശ്യമായ തുടർ നടപടികൾ ഉണ്ടാവും . സഹകരണ സംഘങ്ങളും സർക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയിൽ ഇടപെടുന്നതു സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതും വിലക്കയറ്റത്തെ തടയുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത്തരം വിപണന മേളകൾ വ്യാപാരികളുടെ ബിസിനസിൽ ഇടിവു വരുത്തുന്നതായി ചൂണ്ടിക്കാട്ടിയ പ്രശ്‌നം അടിസ്ഥാനമില്ലാത്തതാണെന്നും ഇത്തരം വിപണി ഇടപെടലുകൾ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ശാസ്ത്രീയമല്ലാതെ വില വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചാരണങ്ങളെ കേരള സമൂഹം ഗൗരവത്തോടെയാണു കാണുന്നത്. വിദ്വേഷ പ്രചാരണങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുംസ്വീകരിക്കുന്നുണ്ട് . സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് നിലവിലുള്ള ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളിൽ ഒന്നായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. ആദിവാസി വിഭാഗത്തിൽനിന്നുള്ളവർക്കു പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ സർക്കാർ ജോലി നൽകിയ നടപടി സർക്കാർ നടത്തിയ ഏറ്റവും വലിയ ജനകീയ ഇടപെടലുകളിൽ ഒന്നാണ് . ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ് എന്ന് സാമൂഹ്യ പ്രതിനിധികൾ ചൂടിക്കാട്ടി . ലോകത്ത് ഏറ്റവും മികച്ച ടെക് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നു കൊൽക്കത്തയ്‌ക്കൊപ്പം തിരുവനന്തപുരവും ഇടംനേടിയിട്ടുണ്ട് .കലാകാരന്മാർക്കു സർക്കാർ നൽകുന്ന മികച്ച പിന്തുണയാണ് നൽകുന്നത് .
മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, സജി ചെറിയാൻ, എം.എൽ.എമാരായ വി. ജോയ്, വി. ശശി, ഡി.കെ. മുരളി, ഒ.എസ്. അംബിക എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.