കേരളം സന്ദർശിക്കാനെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ്‌ വർധനവ് . 2023ലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2,18,71,641 ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ വർഷം 15.92 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2022 ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്.

2023 ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത് – 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) ജില്ലകളാണ് തൊട്ടുപിന്നിൽ. കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വർധിച്ചിട്ടുണ്ട്. 

കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ട്. 2022 ൽ 3,45,549 സഞ്ചാരികളാണ് കേരളത്തിലെത്തിയതെങ്കിൽ 2023 ൽ ഇത് 6,49,057 പേരായി ഉയർന്നു. 87.83 ശതമാനം വളർച്ചയാണ് ഉണ്ടായത്. 2,79,904 വിദേശസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് തൊട്ടുപിന്നിൽ.

  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-06 10:16:06

ലേഖനം നമ്പർ: 1327

sitelisthead