നിക്ഷേപ സമാഹരണത്തിൽ റെക്കോഡ് നേട്ടം കൊയ്ത് സഹകരണ ബാങ്കുകൾ. 23,263.73 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് 'സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായ്' എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച 44ാ-മത് നിക്ഷേപ സമാ​ഹകരണ ക്യാമ്പെയ്നിലൂടെ  നേടിയത്.  2024 ജനുവരി 10 മുതൽ ഫെബ്രുവരി 12 വരെ സംഘടിപ്പിച്ച ക്യാമ്പെയ്നിലൂടെ  14 ജില്ലകളിൽ നിന്നുമായി 7000 കോടിയും കേരളബാങ്ക് വഴി 2000 കോടിയുമുൾപ്പെടെ 9000 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം തുക സമാഹരിച്ചാണ് സഹകരണ ബാങ്കുകൾ നേട്ടം കൊയ്തത്.  23263.73 കോടി രൂപയുടെ പുതിയ നിക്ഷേപത്തിൽ 20055.42 കോടി രൂപ ജില്ലകളിലെ സഹകരണ ബാങ്കുകളും 3208.31 കോടി രൂപ കേരളാ ബാങ്കുമാണ് സമാഹരിച്ചത്.  

ഏറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിച്ചത് കോഴിക്കോട് ജില്ലയാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിക്കാൻ കോഴിക്കോട് ജില്ലക്കായി. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ടാർജറ്റ് 800 കോടി) , മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ  2569.76 കോടി രൂപ (ടാർജറ്റ്  1100 കോടി രൂപ), നാലാം സ്ഥാനത്തുള്ള പാലക്കാട്  1398.07 കോടി രൂപയും ( ടാർജറ്റ് 800 കോടിരൂപ),  അഞ്ചാം സ്ഥാനത്ത് എത്തിയ കൊല്ലം 1341.11 കോടി രൂപയുമാണ് (ടാർജറ്റ് 400 കോടിരൂപ) പുതുതായി സമാഹരിച്ചത്. 

മറ്റു ജില്ലകളിലെ നിക്ഷേപ വിവരങ്ങൾ, തിരുവനന്തപുരം 1171.65 കോടി (ടാർജറ്റ് 450 കോടി രൂപ), പത്തനംതിട്ട 526.90 കോടി ( ടാർജറ്റ് 100 കോടി രൂപ), ആലപ്പുഴ 835.98 കോടി     (ടാർജറ്റ് 200 കോടി രൂപ), കോട്ടയം 1238.57 കോടി ( ടാർജറ്റ് 400 കോടി രൂപ), ഇടുക്കി 307.20 കോടി (ടാർജറ്റ് 200 കോടി രൂപ), എറണാകുളം 1304.23 കോടി രൂപ ( ടാർജറ്റ് 500 കോടി രൂപ), തൃശൂർ 1169.48 കോടി രൂപ ( ടാർജറ്റ് 550 കോടി രൂപ), കോഴിക്കോട് 4347.39 കോടി ( ടാർജറ്റ് 850 കോടി രൂപ), വയനാട് 287.71 കോടി രൂപ ( ടാർജറ്റ് 150 കോടി രൂപ), കാസർഗോഡ് 865.21 കോടി രൂപ ( ടാർജറ്റ് 350 കോടി രൂപ), 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരളബാങ്ക്  3208.31 കോടി രൂപയാണ് സമാഹരിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-16 10:51:59

ലേഖനം നമ്പർ: 1309

sitelisthead