നാളികേര ഉല്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാ​ഗമായി എറണാകുളം കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച  'കേര​ഗ്രാം' വെളിച്ചെണ്ണ വിപണിയിലേക്ക്. പുതുതായി പണികഴിപ്പിച്ച മില്ലിൽ കർഷകരിൽ നിന്ന് തേങ്ങ നേരിട്ട് കേരസമിതി സംഭരിച്ചാണ് ഉത്പാ​ദനം. വെളിച്ചെണ്ണ വിൽപ്പനയ്ക്കുള്ള സൗകര്യമുണ്ട്.

കരുമാല്ലൂർ പഞ്ചായത്തിന്റെയും കേരഗ്രാം സൊസൈറ്റിയുടെയും സഹകരണത്തോടെ പദ്ധതിയിലേക്കായി അഞ്ച് ലക്ഷം രൂപയുടെ മെഷീനുകൾ മുഴുവൻ സബ്സിഡിയോടെ കൃഷിഭവൻ വാങ്ങി നൽകിയിരുന്നു.ഓയിൽ എക്സ്ട്രാക്ഷൻ യൂണിറ്റ്, ഓയിൽ ഡ്രൈയർ എന്നിവ നേരിട്ട് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എ.ഐ.സി) എത്തിച്ചു നൽകുകയായിരുന്നു. ഒരു ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഒരു കിലോഗ്രാം വെളിച്ചെണ്ണക്ക് 220 രൂപയാണ് ഈടാക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. തെങ്ങുകയറുന്നതുൾപ്പെടെ കർഷകർക്കുവേണ്ട ജോലിക്കാരുടെ സേവനവും സൊസൈറ്റിയിൽ നിന്ന് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-27 14:57:01

ലേഖനം നമ്പർ: 1282

sitelisthead