കൊല്ലം, വിഴിഞ്ഞം, ബേപ്പൂര്‍ തുറമുഖങ്ങള്‍ക്ക് പിന്നാലെ അഴിക്കല്‍ തുറമുഖത്തിനും ഐ എസ് പി എസ് (ഇന്റര്‍ നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം. അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനും തുറമുഖങ്ങള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അനുമതിയാണ് ഇന്റര്‍നാഷണല്‍ ഷിപ്സ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ്.  നേരത്തെ അഴീക്കല്‍ പോര്‍ട്ടിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി വേണ്ടിയിരുന്നു. ഐ.എസ്.പി.എസ് കോഡ് ലഭ്യമായതോടുകൂടി നേരിട്ട് തന്നെ അഴീക്കല്‍ പോര്‍ട്ടിലേക്ക് വിദേശ ചരക്കുകള്‍ കൊണ്ടുവരാന്‍ സാധിക്കും. 5 വര്‍ഷമാണ് അം​ഗീകാരത്തിന്റെ കാലാവധി. 

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖം യാഥാര്‍ഥ്യമാകുന്നതിനൊപ്പം സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെയും പ്രവര്‍ത്തന സജജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങള്‍ക്കും ഐഎസ്പിഎസ് അംഗീകാരം നേടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കുന്ന ക്യാമറകള്‍, തുറമുഖ അതിര്‍ത്തി കമ്പിവേലിയില്‍ സുരക്ഷിതമാക്കല്‍, കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാര്‍ഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍, തകര്‍ന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കല്‍ തുടങ്ങി ഐ.എസ്.പി.എസ്. കോഡ് പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഈ തുറമുഖങ്ങളിൽ പൂർത്തിയാക്കിയിരുന്നു. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-02 18:05:58

ലേഖനം നമ്പർ: 1294

sitelisthead