വിനോദസഞ്ചാരികൾക്ക് കുട്ടനാടിന്റെ കായൽഭംഗി ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് അവതരിപ്പിച്ച കാറ്റമറൈൻ വേഗ ബോട്ട് സർവീസ് നാല് വർഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 1.90 കോടി രൂപ ചെലവിൽ 2020 മാർച്ച് 10 ന് ആണ് ജലഗതാഗത വകുപ്പ് വേഗ ബോട്ട് സർവീസ് ആരംഭിച്ചത്. ഒരു വർഷം കൊണ്ട് 2 കോടി പിന്നിട്ട വരുമാനം വരുമാനം നാല് വർഷം കൊണ്ട് രണ്ടിരട്ടിയായി.
40 എ.സി. സീറ്റുകളും 80 നോണ്‍ എ.സി. സീറ്റുകളുമാണ് ബോട്ടിലുള്ളത്. എ.സി. സീറ്റിന് 600 രൂപയും നോണ്‍ എ.സി. സീറ്റിന് 400 രൂപയുമാണു നിരക്ക്. ആലപ്പുഴയിൽ നിന്നും ദിവസവും രാവിലെ 11 മണിക്ക് പുറപ്പെട്ട് പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായൽ, പാതിരാമണൽ തുരുത്ത്, മാർത്താണ്ഡം കായൽ, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് 4 ന് ആലപ്പുഴയിൽ എത്തിച്ചേരും. കൂടാതെ പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ബോട്ടില്‍ നാടന്‍വിഭവങ്ങളും ലഭിക്കും. 94000 50325 എന്ന നമ്പറിൽ വേഗയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-30 17:52:46
ലേഖനം നമ്പർ: 1287