ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കി സാധാരണക്കാർക്കായി തുറന്നുകൊടുത്ത പൊതുമരാമത്ത് റസ്റ്റ്ഹൗസുകൾ ജനകീയമാകുന്നു. 156 റസ്റ്റ്ഹൗസുകളിലായി രണ്ടു വർഷത്തിനകം രണ്ടു ലക്ഷത്തോളം(1.97,540) ബുക്കിങ്ങാണുണ്ടായത്.11.68 കോടി രൂപയാണ് ഇവയിൽനിന്നുള്ള വരുമാനം. 2021 നവംബറിലാണ് പൊതുമരാമത്തുവകുപ്പ് റസ്റ്റ് ഹൗസുകൾ നവീകരിച്ച് പീപ്പിൾസ് റസ്റ്റ്ഹൗസുകളായി പ്രഖ്യാപിച്ചത്. 

എ.സി., നോൺ എ.സി. സ്യൂട്ട് എന്നിങ്ങനെ 1,166 മുറികളാണ് റസ്റ്റ്ഹൗസുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിട്ടുള്ളത്. ക്ലാസ് വൺ നോൺ എ.സി. റൂമുകൾക്ക് 600 രൂപയും എ.സി.ക്ക് 1,000 രൂപയുമാണ് നിരക്ക്. ക്ലാസ് രണ്ടിൽ നോൺ എ.സി.ക്ക് 400 രൂപയും എ.സി.ക്ക് 750 രൂപയുമാണ്. നോൺ എ.സി. സ്യൂട്ടിന് 1,500 രൂപയും എ.സി.ക്ക് 2,000 രൂപയുമാണ് ഈടാക്കുന്നത്.  ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയശേഷം 1.57 കോടി രൂപയുടെ വരുമാനമാണ് എറണാകുളം ജില്ലയിലെ റസ്റ്റ് ഹൗസുകള്‍ നേടിയത്. 1.47 കോടി വരുമാനവുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 1.03കോടി വരുമാനവുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. മൂന്നാര്‍, തേക്കടി, പൊന്‍മുടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പീപ്പിള്‍സ് റസ്റ്റ് ഹൗസുകളുണ്ട്.

ജില്ല തിരിച്ചുള്ള കണക്കുകൾ ആകെ റസ്റ്റ്ഹൗസ്, ബുക്കിങ്, വരുമാനം എന്ന ക്രമത്തിൽ

തിരുവനന്തപുരം- 9- 15224- 1.03 കോടി രൂപ

കൊല്ലം- 13- 12772- 75.05 ലക്ഷം

പത്തനംതിട്ട- 9- 7232- 46.24 ലക്ഷം

ആലപ്പുഴ- 8- 13045- 75.17 ലക്ഷം

കോട്ടയം- 11- 12478- 89.32 ലക്ഷം

ഇടുക്കി- 11- 11180- 60.30 ലക്ഷം

എറണാകുളം- 16- 25369- 1.57 കോടി

തൃശ്ശൂർ- 9- 23263- 1.47 കോടി

പാലക്കാട്- 14- 18433- 95 ലക്ഷം

മലപ്പുറം- 18- 14937- 77.91 ലക്ഷം

കോഴിക്കോട്- 10- 12507- 72.85 ലക്ഷം

വയനാട്- 7- 8532- 43.65 ലക്ഷം

കണ്ണൂർ- 12- 14483- 80.08 ലക്ഷം

കാസർകോട്- 9- 8085- 44.89 ലക്ഷം

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-04 14:07:11

ലേഖനം നമ്പർ: 1232

sitelisthead