മത്സ്യഫെഡിന്റെ വല ഫാക്ടറികളിൽ വല ഉത്പ്പാദനത്തിലും വിതരണത്തിലും റെക്കോർഡ് നേട്ടം. തിരുവനന്തപുരം മുട്ടത്തറ നെറ്റ് ഫാക്ടറിയാണ് ഏറ്റവും കൂടുതൽ വല നിർമിച്ചത്. 380.65 ടൺ, (കഴിഞ്ഞ വർഷമിത് 232.32 ടൺ ആയിരുന്നു) എറണാകുളം ഫാക്ടറിയിൽ 315.51 ടണ്ണും കണ്ണൂരിൽ 271.99 ടണ്ണും വലയും ഈ വർഷം നിർമിച്ചു.
കഴിഞ്ഞ വർഷം 207.08 ടൺ വല വിറ്റപ്പോൾ ഈ വർഷം 368.72 ടൺ ആയി വിൽപ്പന. വരുമാനം 1346.29 ലക്ഷത്തിൽ നിന്ന് 2160.18 ലക്ഷമായി. മൊത്ത ലാഭം 142.66 ലക്ഷത്തിൽനിന്ന് 453.99 ലക്ഷം രൂപയായും അറ്റലാഭം 49.78 ലക്ഷത്തിൽനിന്ന് 234.25 ലക്ഷമായും വർധിച്ചു. മൾട്ടി ഫിലമെന്റ് വലകളുടെ വിൽപ്പന 200.25 ടണ്ണിൽനിന്ന് 352.80 ടണ്ണായും എച്ച്.ഡി.പി.ഇ. (High-Density Poly Ethylene) വലകളുടെ വിൽപ്പന 3.77 ടണ്ണിൽനിന്ന് 13.79 ടണ്ണായും വർധിച്ചു. റോപ്പിന്റെ വിൽപ്പന 23.3 ടണ്ണിൽനിന്ന് 36.14 ടണ്ണായി. ഫ്ളോട്ടിന്റെ വിറ്റുവരവ് 32.18 ലക്ഷത്തിൽനിന്ന് 39.76 ലക്ഷമായി.
താങ്ങുവലയ്‌ക്കും ചൂട () വലയ്‌ക്കും ആവശ്യമായ എച്ച്.ഡി.പി.ഇ. വലയ്‌ക്കായി സംസ്ഥാനത്ത് തൊഴിലാളികൾ സ്വകാര്യ വല കമ്പനികളെയായിരുന്നു കൂടതലും ആശ്രയിച്ചിരുന്നത്. ഇത് ഒഴിവാക്കാൻ മുട്ടത്തറ ഫാക്ടറിയിൽ ആരംഭിച്ച ഉത്പ്പാദനത്തിലൂടെ 5208 ലക്ഷം രൂപ വിലവരുന്ന 13.79 ടൺ വല വിറ്റു. ഈ വലകൾ സെറ്റ് ചെയ്യുന്നതിന്റെ ചെലവിനത്തിൽ 20.75 ലക്ഷം രൂപ ലാഭിക്കാനും കഴിഞ്ഞു. സ്വകാര്യ കമ്പനികളെക്കാൾ കിലോയ്ക്ക് ₹ 150 കുറവിലാണ് മത്സ്യഫെഡ് വിൽക്കുന്നത്.
തമിഴ്നാട്ടിലെ തൂത്തൂർ, തൂത്തുകുടി, താവിക്കുളം, രാമേശ്വരം, നാഗപട്ടണം. നാഗൂർ, കാശിമേട് ഹാർബറുകളിലെ ബോട്ടുകളിൽ ഉപയോഗിക്കുന്ന ഗിൽനെറ്റ് വലയുടെ നിർമാണത്തിലൂടെ 238.34 ലക്ഷം വിലയുള്ള 59.32 ടൺ വലയാണ് വിൽക്കാൻ കഴിഞ്ഞത്. വരുമാനം 53.39 ലക്ഷം രൂപ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-19 15:57:50
ലേഖനം നമ്പർ: 1165