രാജ്യത്ത് ഇ-ഗവേണൻസ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് പബ്ലിക് ഗ്രിവന്സസ് വകുപ്പ് നൽകിവരുന്ന ഇ-ഗവേണൻസ് സിൽവർ അവാർഡ് കരസ്ഥമാക്കി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നികുതി പാലിക്കൽ ഉറപ്പാക്കുന്ന കേരള ജിഎസ്ടി വകുപ്പിനായി വികസിപ്പിച്ച എ.ഐ അടിസ്ഥാനമാക്കിയുള്ള ലക്കി ബിൽ ആപ്പിനാണു ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ദേശീയ ഇ-ഗവേണൻസ് അവാർഡ്. "അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണം" എന്ന വിഭാഗത്തിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി സിൽവർ അവാർഡ് കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന സർവ്വകലാശാലയ്ക്ക് അവാർഡ് ലഭിക്കുന്നത്. പ്രായോഗിക ഗവേഷണത്തിലൂടെയും സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിലൂടെയും സംസ്ഥാനത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായതിന്റെ അംഗീകാരമാണിത്. ഉപഭോക്താക്കള്‍ ബില്ലുകൾ ചോദിച്ചു വാങ്ങുക എന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ലക്കി ബിൽ മൊബൈൽ ആപ്പ്. കേരളത്തിലെ വ്യക്തികൾക്ക് അവരുടെ ജിഎസ്ടി ബില്ലുകൾ സൗകര്യപ്രദമായി അപ്‌ലോഡ് ചെയ്യുന്നതിനും നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുള്ള വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനുമുള്ള ഒരു ഔദ്യോഗിക പ്ലാറ്റ്‌ഫോയി ഇത് പ്രവർത്തിക്കുന്നു.
രാജ്യത്ത് ഇ-ഗവേണൻസ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലെ മികവ് അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് പബ്ലിക് ഗ്രിവന്സസ് വകുപ്പ് 2003 മുതൽ ദേശീയ അവാർഡുകൾ നൽകിവരുന്നുണ്ട്. പ്രധാനമായും 5 കാറ്റഗറിയിലാണ് ഈ വര്ഷം അവാർഡ് ഏർപ്പെടുത്തിയത് , ഗവൺമെന്റ് പ്രോസസ് റീഎൻജിനീയറിംഗ് ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സെൻട്രൽ ലെവൽ ഇനിഷ്യേറ്റീവ് സ്റ്റേറ്റ് /യുടി ലെവൽ ഇനിഷ്യേറ്റീവ് (Government Process Reengineering for Digital Transformation central level initiatives State/UT level ഇനിറ്യാടിവേസ്),അപ്ലിക്കേഷൻ ഓഫ് എമേർജിങ് ടെക്നോളജീസ് ഫോർ പ്രൊവൈഡിങ് സിറ്റിസൺ സെന്ററിക് സർവീസ്
(Application of Emerging Technologies for providing Citizen Centric Services ), ഡിസ്ട്രിക്റ്റ് ലെവൽ ഇനിഷ്യേറ്റീവ് ഇൻ ഇ-ഗവേണൻസ് ഡിസ്ട്രിക്റ്റ് ആൻഡ് ലോക്കൽ ബോഡീസ് (District level initiative in eGovernance Districts and Local Bodies ), റിസർച്ച് ഓൺ സിറ്റിസൺ സെന്ററിക് സർവീസ് ബൈ അക്കാഡമിക് / റിസേർച് ഇന്സ്ടിട്യൂഷൻസ് അക്കാഡമിക് / റിസേർച് ഇന്സ്ടിട്യൂഷൻസ് (Research on Citizen Centric Services by Academic/Research Institutions Academic/ Research Institutions , അപ്ലിക്കേഷൻ ഓഫ് എമേർജിങ് ടെക്നോളോജിസ് ഇൻ ഗവേണൻസ് ബൈ സ്റ്റാർട്ട്അപ്പ് (Application of Emerging Technologies in Governance by Startups ) എന്നിവ. ഇൻഡോറിൽ നടക്കുന്ന 26-ാമത് ദേശീയ ഇ-ഗവേണൻസ് സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-26 17:49:13
ലേഖനം നമ്പർ: 1175