അയണോക്‌സൈഡിൽ നിന്ന് ഇരുമ്പ് വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി കെ.എം.എം.എൽ. ടൈറ്റാനിയം ഡയോക്‌സൈഡ് നിർമാണപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്‌സൈഡിൽ നിന്നാണ് ഇരുമ്പ് മാത്രമായി വേർതിരിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനിയുടെ നിലവിലുള്ള പ്ലാന്റിൽ തന്നെയാണ് അയൺ സിന്ററുകൾ ഉത്പാദിപ്പിച്ചത്. ഇവ ടി.എം.ടി കമ്പികൾ ഉണ്ടാക്കാൻ ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാം.

ഉത്പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്‌സൈഡ് വലിയ പോണ്ടുകളിലാണ് നിലവിൽ സൂക്ഷിച്ചിട്ടുള്ളത്. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നതോടെ അയണോക്‌സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയും സാമ്പത്തിക നേട്ടം കൈവരിക്കാനും കെ.എം.എം.എല്ലിന് കഴിയും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-29 14:10:45

ലേഖനം നമ്പർ: 1147

sitelisthead