എ. ഐ. ക്യാമറ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങളിൽ 65.57 % കുറവ്. 2022 ജൂണിൽ 3,714 അപകടങ്ങൾ സംസ്ഥാനത്തുണ്ടായപ്പോൾ എ. ഐ. ക്യാമറ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂണിൽ 1,278 ആയി കുറഞ്ഞു. അപകട മരണ കണക്കുകൾ അനുസരിച്ച് 2022 ജൂണിൽ 344 ആയിരുന്നത് 2023 ജൂണിൽ 140 ആയി. പരിക്കേൽക്കുന്നവരുടെ എണ്ണം കഴിഞ്ഞ ജൂണിൽ 4,172 ആയിരുന്നത് ഈ ജൂണിൽ 1,468 ആയി.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ജൂലൈ 3 വരെ 20,42,542 മോട്ടോർ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 7,41,766 എണ്ണം വെരിഫൈ ചെയ്തു. ഇതിൽ 1,77,694 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് അംഗീകരിക്കുകയും 1,04,063 ചലാനുകൾ തപാലിൽ അയക്കുകയും ചെയ്തു. ₹ 81.78 ലക്ഷം പിഴയിനത്തിൽ ലഭിച്ചു.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ്  ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 73,887. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 30,213, കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 57,032, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 49,775,  മൊബൈൽ ഫോൺ ഉപയോഗം 1,846, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 1,818  എന്നിങ്ങനെയാണ് കണക്കുകൾ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-07-05 17:40:37

ലേഖനം നമ്പർ: 1129

sitelisthead