2026-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധിപ്പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തും.
തൊഴിൽനിയമങ്ങൾ - ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ്സ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) ആക്ട് 1958 പ്രകാരമുള്ള അവധികളാണ് ബാധകമായിരിക്കുക.
2026 മാർച്ച് 4 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.
2026-ലെ പൊതുഅവധികൾ അറിയാൻ ക്ലിക്ക് ചെയ്യുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2025