കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ  (കെ-സോട്ടോ) കോളേജ് വിദ്യാർത്ഥികൾക്കും പ്ലസ് വൺ-പ്ലസ്ടു വിദ്യാർത്ഥികൾക്കുമായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. 'ജീവനേകാം ജീവനാകാം' എന്നതാണ് വിഷയം.  ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 8,000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 6,000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 4,000 രൂപയും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പോസ്റ്റർ ഡിസൈനുകൾ  ജൂലൈ 30-നകം ed.ksotto@gmail.com / cru.ksotto@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയച്ചു നൽകണം.  വിവരങ്ങൾക്ക്: ksotto.kerala.gov.in, ഫോൺ: 0471: 2528658, 2962748.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2025

sitelisthead