ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി മാർച്ച് 3ന് നടക്കും. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 2328258 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ  മൊബൈൽ ബൂത്തുകളും ഉൾപ്പെടെ 23471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനായി 46942 വോളണ്ടിയർമാർക്കും 1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകി. 

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുന്നത്. മാർച്ച് 4, 5 തീയതികളിൽ വോളണ്ടിയർമാർ ഭവനസന്ദർശനം നടത്തി തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo