കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 11 ആണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്സൈറ്റ് മുഖേനയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo