സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം ക്ഷണിച്ചു. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ്, ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം(വനിത, പുരുഷന്‍) സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. 50,000 രൂപയും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ/അവളിടം ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരമായി ലഭിക്കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. നാമനിര്‍ദേശം ചെയ്യേണ്ട അവസാനതീയതി ജൂലൈ 25. വിവരങ്ങള്‍ക്ക് ksywb.kerala.gov.in ഫോണ്‍: 0477 2239736, 9496260067

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo