തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതി ദുര്‍ബല വിഭാഗക്കാരുടെ (അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി, നായാടി, വേടന്‍)പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭവന പുനരുദ്ധാരണം, പഠനമുറി, ശുചിമുറി നിര്‍മാണം, കൃഷിഭൂമി, സ്വയംതൊഴില്‍, തൊഴില്‍ പരിശീലനം എന്നിവയാണ് പദ്ധതികള്‍. അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പട്ടികജാതി ഓഫീസുകളില്‍ ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോൺ 0484-2422256

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo