കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് തുടക്കമായി. 

അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ  അറുന്നൂറിലധികം ശാഖകൾ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo