കരസേന അഗ്നിവീർ തിരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ്, 8-ാം ക്ലാസ്സ് പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in -ൽ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo