നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2023 ജനുവരി 23ന് പാർലമെന്റിൽ പ്രസംഗിക്കുവാനും പ്രധാനമന്ത്രിയുമായി സംവദിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പ്രസംഗ മത്സരങ്ങൾ വഴിയാണ് പാർലമെന്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ജില്ലാതല മത്സരത്തിൽ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ഓരോ സംസ്ഥാനങ്ങളിൽ നിന്നും ഒരാൾക്ക് മാത്രമാണ് അവസരം ലഭിക്കുക.

15 നും 29നും മധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ bit.ly/NSCBPS ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം 'നേതാജി സുഭാഷ് ചന്ദ്ര ബോസ് ലൈഫ് ആന്റ് ലഗസി ഇൻ ദി എയ്ജ് ഓഫ് അമൃത് കാൽ 'എന്ന വിഷയത്തിൽ 3 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ ഇതോടൊപ്പം ജനുവരി 7ന് വൈകിട്ട് 5-ന് മുൻപായി അപ്‌ലോഡ് ചെയ്യണം. ഭാഷ ഹിന്ദിയോ ഇംഗ്ലീഷോ ആയിരിക്കണം. വിവരങ്ങൾക്ക് 0484 2422800, 2958009.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo