സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട്ട് നവംബർ 18 മുതൽ 21 വരെ നടക്കും. മണ്ണാർക്കാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്‌കൂൾ, എം.ഇ.എസ് സ്‌കൂൾ, കല്ലടി സ്‌കൂൾ, കെ.ടി.എം സ്‌കൂൾ തുടങ്ങിയവ മേളയുടെ വേദികളാകും. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി മേള, സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തി പരിചയമേള, വൊക്കേഷണൽ എക്‌സ്‌പോ, കരിയർ ഫെസ്റ്റ് എന്നിവയാണ് ശാസ്‌ത്രോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ശാസ്‌ത്രോത്സവ നടത്തിപ്പിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടനകൾ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി 18 സബ് കമ്മിറ്റികൾ രൂപീകരിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo