സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിൽ അപേക്ഷിക്കാം. നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർസെക്കൻഡറി എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. പത്താം തരം, ഹയർസെക്കൻഡറി കോഴ്‌സുകളിൽ പിഴയില്ലാതെ സെപ്റ്റംബർ 25 വരെയും, 50 രൂപ പിഴയോടെ സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9495408198, 9048874849
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2026