സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, സ്‌കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. 'കേരളം - കലയും തനത് സംസ്‌കാരവും ടൂറിസവും' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. വിദ്യാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐഡി: shortfilmcomp.culture@gmail.com. ഫോൺ - 0471 2478193, 9447728351.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2026