മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് പരമാവധി ധനസഹായം.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികൾക്കും പെൻഷണർമാർക്കും അപേക്ഷിക്കാം. 

അപേക്ഷകർ തങ്ങളുടെയോ ഭാര്യയുടെയോ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്.  അപേക്ഷകർ ലൈഫ് ഭവന പദ്ധതി മുഖേനയോ സർക്കാരിന്റെ മറ്റ് ഏതെങ്കിലും ഭവന പുനരുദ്ധാരണ, പുനർനിർമ്മാണ പദ്ധതികൾ മുഖേനയോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവരായിരിക്കരുത്. കൂടാതെ, അപേക്ഷിക്കുന്ന വീടിന് കുറഞ്ഞത് 8 വർഷത്തെ കാലപ്പഴക്കം ഉണ്ടായിരിക്കണം.  

മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങൾ, ഫ്ലാറ്റുകൾ, ഇരട്ട വീടുകൾ ഒഴികെയുള്ള ഉന്നതി വീടുകൾ, മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും മറ്റ് വകുപ്പുകളും നിർമ്മിച്ച് നൽകിയ വീടുകൾ എന്നിവയും ഈ പദ്ധതിക്ക് വേണ്ടി പരിഗണിക്കുന്നതാണ്.  യോഗ്യരായ അപേക്ഷകർ സെപ്റ്റംബർ 15 ന് മുൻപായി ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക് 0471-2450773.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo