കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ പുതിയ ചിക്കൻ ഫാം ആരംഭിക്കുന്നതിന് കുടുംബശ്രീ അയൽക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കർഷകർക്ക് അപേക്ഷിക്കാം. ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കിൽ 1000 മുതൽ 10,000 വരെ കോഴികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഫാമുകളുളളവർക്ക് അപേക്ഷിക്കാം. കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നൽകും. കൂടാതെ വളർച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും.www.keralachicken.org.in ൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്/സി.ഡി.എസ് ഓഫീസ് ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0471 244 8144
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2026