സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. വിവരാവകാശ നിയമം 2005, വിവരാവകാശ (ഭേദഗതി) നിയമം 2019 എന്നിവയിൽ നിഷ്കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം 16.09.2025 വൈകുന്നേരം 5.00ന് മുൻപായി സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ അല്ലെങ്കിൽ gadcdnsic@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷിക്കുവാനുള്ള പ്രൊഫോർമയ്ക്കും കൂടുതൽ വിവരങ്ങൾക്കുമായി www.gad.kerala.gov.in സന്ദർശിക്കാം.

സംസ്ഥാന വിവരാവകാശ കമ്മീഷൻ 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo