രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക്  സഹകരണ വകുപ്പ് വഴി ചികിത്സാ ധനസഹായം  ലഭ്യമാക്കുന്ന  'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതി ആരംഭിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ ഉൾപ്പെട്ട സഹകരണ സംഘത്തിൻ്റെ ഭരണസമിതിയിൽ രണ്ടു തവണയെങ്കിലും അംഗമായിരിക്കുകയും നിലവിൽ രോഗം മൂലം അവശത അനുഭവിക്കുകയും ചെയ്തവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചികിത്സയ്ക്കായി പരമാവധി 50,000 രൂപ വരെയും സഹകാരികൾ മരിച്ചാൽ പരമാവധി 25,000 രൂപ വരെ ആശ്രിതർക്കും ലഭിക്കും. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. സഹകരണ നവരത്നം ബംമ്പർ ലോട്ടറി നടത്തിപ്പിലൂടെ സഹകരണ വകുപ്പിന് ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് അശരണരായ സഹകാരികൾക്ക് ആശ്വാസ നിധി പദ്ധതി രൂപീകരിച്ചിരുന്നു. ഇതിലൂടെയാണ് അർഹരായ അപേക്ഷകർക്ക് ആനുകൂല്യം നൽകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-05-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo